കൊച്ചി: എസ്.എൻ.ഡി.പി യോഗം തെക്കൻ പറവൂർ 200-ാം നമ്പർ ശാഖയുടെ പോഷക സംഘടനയായ എസ്.എൻ.ഡി.പി വനിതാസംഘം ബ്രാഞ്ച് നമ്പർ 503ന്റെ നേതൃത്വത്തിൽ 29ന് രാവിലെ 10ന് തെക്കൻപറവൂർ വേണുഗോപാല ക്ഷേത്രാങ്കണത്തിൽ വിദ്യാരാജഗോപാല മന്ത്രാർച്ചന നടത്തും. മേൽശാന്തി സനോജ് കാർമ്മികത്വം വഹിക്കും. ശാഖാപ്രസിഡന്റ് കെ.കെ. വിജയൻ ഭദ്രദീപ പ്രകാശനം നടത്തും. വനിതാസംഘം രക്ഷാധികാരി ടി.കെ. സജീവൻ, ശാഖായോഗം സെക്രട്ടറി ശേഷാദ്രിനാഥൻ, വൈസ് പ്രസിഡന്റ് ദാമോദരൻ, വനിതാസംഘം പ്രസിഡന്റ് ഉഷ ബാബു, വൈസ് പ്രസിഡന്റ് ലെജിന ശേഷാദ്രിനാഥൻ, സെക്രട്ടറി ഷൈല ശിശുപാലൻ, ട്രഷറർ ഷീബ രവി എന്നിവർ പങ്കെടുക്കും.