ആലുവ: ദേശം റൊഗേഷനിസ്റ്റ് അക്കാഡമി സ്‌കൂളിൽ വേനൽ അവധിക്കാലക്യാമ്പിന്റെ ഭാഗമായി കുട്ടികളുടെ ചിത്രപ്രദർശനം സംഘടിപ്പിച്ചു.
14 വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങളാണ് സ്‌കൂളിലെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പ്രദർശിപ്പിച്ചത്. പ്രിൻസിപ്പൽ ഫാ. പ്രദോഷ് പ്ലാക്കുടിയിൽ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ. വർഗീസ് പണിക്കശേരി, ചിത്രകലാ അദ്ധ്യാപകൻ കെ.ആർ. രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.