വൈപ്പിൻ: മിശ്രഭോജനത്തിന്റെ 105-ാം വാർഷികം മിശ്രഭോജനം നടന്ന ചെറായിയിൽ 30ന് ആഘോഷിക്കും. സഹോദരൻ അയ്യപ്പന്റെ ജന്മഗൃഹത്തിൽ രാവിലെ പത്തിന് നടക്കുന്ന വാർഷികാഘോഷം കലാമണ്ഡലം സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.കെ.ജി. പൗലോസ് ഉദ്ഘാടനം ചെയ്യും. പ്രൊഫ.എം.കെ. സാനു അദ്ധ്യക്ഷത വഹിക്കും. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ, മാത്യു ടി.തോമസ് എം.എൽ.എ, ഡോ. സുമി ജോയ് ഓലിയപ്പുറം, പൂയപ്പിള്ളി തങ്കപ്പൻ, സിപ്പി പള്ളിപ്പുറം, കെ.കെ. വേലായുധൻ എന്നിവർ സംസാരിക്കും.