
കൊച്ചി: കൊച്ചി തുറമുഖത്ത് ആദ്യ കപ്പൽ പ്രവേശിച്ചതിന്റെ 94ാം വാർഷികം ഇന്ന് ആഘോഷിക്കും. വീതിയും ആഴവും കൂട്ടിയ കപ്പൽച്ചാലിലൂടെ 1928 മേയ് 26 നാണ് എസ്.എസ്. പത്മ എന്ന ആദ്യ കപ്പൽ പ്രവേശിച്ചത്.
വില്ലിംഗ്ഡൺ ഐലൻഡിലെ സാമുദ്രിക ഹാളിൽ 3.30ന് നടക്കുന്ന ആഘോഷത്തിൽ തുറമുഖം ഏറ്റവുമധികം വിനിയോഗിച്ചവർക്കും മികച്ച ജീവനക്കാർക്കും ഉപഹാരങ്ങൾ നൽകും. ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയാകും. ഡോ.എം. ബീന, പി.കെ. മുഹമ്മദ്, കമ്മഡോർ രാജേഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും. ബി.പി.ടി ബെർത്തിലെ കപ്പലിൽ പൊതുജനങ്ങൾക്ക് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ പ്രവേശനം.