കൂത്താട്ടുകുളം: മംഗലത്തുതാഴം പെരുംകുറ്റി പൊതുമരാമത്ത് വകുപ്പ് റോഡ് നിർമ്മാണത്തിൽ അഴിമതി ആരോപിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി റോഡ് ഉപരോധിച്ചു. നഗരസഭാ പ്രതിപക്ഷനേതാവ് പ്രിൻസ് പോൾ ജോൺ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിനീഷ് വൻനിലം അദ്ധ്യക്ഷതവഹിച്ചു. കൗൺസിലർമാരായ ബോബൻ വർഗീസ്, പി.സി. ഭാസ്കരൻ, ജിജോ ടി. ബേബി, റോയ് ഇരട്ടയാനി, ജോമി മാത്യു, അമൽ സജീവൻ, സുമേഷ് ഗോപി, എം.യു. ബേബി, ജിൻസ് പൈറ്റക്കുളം, പ്രകാശ് ഭാസ്കർ, അനീഷ് മാത്യു, അജി തോമസ്, അജു ചെറിയാൻ, അജീഷ് കെ. ജോയി, റാഫേൽ വൻനിലം, അജിത് രമേശ് എന്നിവർ പ്രസംഗിച്ചു.