വൈപ്പിൻ: സാഹിത്യപ്രവർത്തക സ്വാശ്രയസംഘം വാർഷികം പള്ളിപ്പുറം സഹകരണബാങ്ക് ഹാളിൽ കേരള സാഹിത്യഅക്കാഡമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട് ഉദ്ഘാടനം ചെയ്തു. സംഘത്തിന്റെ 13-ാമത് സാഹിത്യശ്രീ പുരസ്‌കാരം വയലറ്റ് എന്ന കൃതിയുടെ രചയിതാവ് ഇ. സന്ധ്യക്ക് സമർപ്പിച്ചു. പുസ്തകങ്ങളുടെ പ്രകാശനം സിപ്പി പള്ളിപ്പുറം നിർവഹിച്ചു. ആലപ്പുഴ നവോത്ഥാന ക്രിയേഷൻസിന്റെ നവോത്ഥാന ശ്രേഷ്ഠപുരസ്‌കാരം നേടിയ കെ. ബാബു മുനമ്പത്തിനെ പൂയപ്പിള്ളി തങ്കപ്പൻ ആദരിച്ചു.