തൃക്കാക്കര: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്ര നിലപാട് സ്വീകരിക്കാൻ കാക്കനാട് ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. രാഷ്ട്രീയ മത്സരത്തിന് വേദിയാകേണ്ട തിരഞ്ഞെടുപ്പ് രംഗത്ത് വൈകാരികതയും വിവാദങ്ങളും വിഭാഗീയ കാഴ്ചപ്പാടുകളുമാണ് പ്രതിഫലിക്കുന്നത്. പുരോഗമനപരമായ കാഴ്ചപ്പാട് മുൻനിർത്തി സ്വതന്ത്രമായി സമ്മതിദാനാവകാശം വിനിയോഗിക്കാമെന്ന് യോഗം നിർദേശം നൽകി.