കൊച്ചി: കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷന്റെ എറണാകുളം ജില്ലാ കുടുംബസംഗമം ഇന്ന് വടക്കൻ പറവൂർ സെൻട്രൽ ഓഡിറ്റോറിയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.

ജില്ലാ പ്രസിഡന്റ് ടി.ജെ. മനോഹരൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ, മുനിസിപ്പൽ ചെയർപേഴ്‌സൺ വി.എ. പ്രഭാവതി, മുനിസിപ്പൽ വൈസ് ചെയർമാൻ എം.ജെ. രാജു, കെ.എച്ച്.ആർ.എ. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ബാലകൃഷ്ണ പൊതുവാൾ, സംസ്ഥാന ട്രഷറർ എൻ. അബ്ദുൾ റസാക് തുടങ്ങിയവർ പങ്കെടുക്കും. ചടങ്ങിൽ നിർദ്ധന വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം, നിർദ്ധന രോഗികൾക്ക് ചികിത്സാസഹായം ഉൾപ്പെടെ സേവനപ്രവർത്തനങ്ങളും നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് ടി.ജെ. മനോഹരനും ജില്ലാ സെക്രട്ടറി കെ.ടി. റഹിമും അറിയിച്ചു.