
തൃക്കാക്കര: സർക്കാർ ജീവനക്കാരുടെ ശമ്പളം കവർന്നെടുക്കാനുള്ള നീക്കം ചെറുത്തു തോൽപ്പിക്കുമെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ പറഞ്ഞു. ഇടതുപക്ഷ സർക്കാരിന്റെ സിവിൽ സർവീസിനെ തകർക്കാനുള്ള നീക്കത്തിനെതിരെ എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ആന്റണി സാലു അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എ പി സുനിൽ , തോമസ് ഹെർബിറ്റ്, രാജേഷ് ഖന്ന, രഞ്ജു കെ മാത്യു, ജില്ലാ സെക്രട്ടറി ടി വി ജോമോൻ , സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ ടി പി ജാനേഷ് കുമാർ , കെ ജി രാജീവ് , സിനു പി ലാസർ , ജിജോ പോൾ, എം വി അജിത് കുമാർ , കെ വി സാബു തുടങ്ങിയവർ സംസാരിച്ചു.