വൈപ്പിൻ: ഞാറക്കൽ ബാലഭദ്ര ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് ഇന്ന് വൈകിട്ട് 7.30ന് തന്ത്രി അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാട് കൊടിയേറ്റും. രാവിലെ 7ന് വിഗ്രഹപ്രതിഷ്ഠ, 9ന് ഫ്ളൂട്ട് മെലഡീസ്, 12 മുതൽ പ്രസാദഊട്ട്, വൈകിട്ട് 3ന് കളമെഴുത്തും പാട്ടും, രാത്രി 8ന് കരോക്കെ ഗാനമേള. നാളെ ഉച്ചയ്ക്ക് പ്രസാദഊട്ട്, വൈകിട്ട് നൃത്തസന്ധ്യ, 28ന് ഉച്ചയ്ക്ക് പ്രസാദഊട്ട്, വൈകിട്ട് കരോക്കെ ഗാനമേള, 29ന് ഉച്ചയ്ക്ക് പ്രസാദ ഊട്ട്, വൈകിട്ട് തിരുവാതിരക്കളി, കരോക്കെ ഗാനമേള. 30ന് ഉച്ചയ്ക്ക് പ്രസാദഊട്ട്, വൈകിട്ട് തിരുവാതിരക്കളി, നൃത്തസന്ധ്യ, താലം സമർപ്പണം. 31ന് രാവിലെ കാഴ്ചശീവേലി, ആനയൂട്ട്, വൈകിട്ട് 4ന് 5 ഗജവീരന്മാർ അണിനിരക്കുന്ന പകൽപ്പൂരം, നാദസ്വരം, പഞ്ചവാദ്യം, ചെണ്ടമേളം, രാത്രി 9ന് വർണ്ണമഴ, ജൂൺ1ന് രാവിലെ ഉത്സവബലി, നൃത്തനൃത്ത്യങ്ങൾ, ഉച്ചയ്ക്ക് പ്രസാദഊട്ട്, വൈകിട്ട് പൂമൂടൽ, ഭരത്യനാട്യം, തായമ്പക, രാത്രി10 ന് പള്ളിവേട്ട, 2ന് രാവിലെ എഴുന്നള്ളിപ്പ്, ആറാട്ട്, മീനൂട്ട്, ഭക്തിഗാനമേള, ഉച്ചയ്ക്ക് പിറന്നാൾസദ്യ, രാത്രി 9ന് ഗുരുതി.