പള്ളുരുത്തി : ഇന്ത്യൻ കോ ഓപ്പറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പൊതു പ്രവർത്തകനായ പി.ആർ. അജാമളനെ ആദരിച്ചു. അനുമോദന സമ്മേളനം യോഗം ഡോ. ആന്റണി ആലുങ്കൽ ഉദ്ഘാടനം ചെയ്തു. സീനിയർ അഡ്‌വൈസറി ഓഫീസർ ഏ.സി.ജോസ് അജാമളനെ പൊന്നാട അണിയിച്ചു. മുൻ കൗൺസിലർ ജലജാമണി , അഡ്വൈസറി ഓഫീസർ കെ.ജി.ഉണ്ണിക്കൃഷ്ണൻ , പള്ളുരുത്തി പൊലീസ് സബ് ഇൻസ്പെക്ടർ .പി.ജെ. ലീനസ്, സചിത്ര ,രാജമ്മ, ജയ പുഷ്പ പൈ, വിജയൻ കൺവീനർ എ.ഡി.ദേവസ്യ എന്നിവർ സംസാരിച്ചു.