
കൊച്ചി: മൈസൂർ സ്വദേശിയായ പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ
ഷൈബിൻ അഷറഫിന് ജാമ്യം നൽകാനാവില്ലെന്ന് ഹൈക്കോടതി. എന്നാൽ വൃക്ക രോഗിയായ ഇയാൾക്ക് എവിടെ ചികിത്സാ സൗകര്യം ഒരുക്കാനാവുമെന്ന് സർക്കാർ അറിയിക്കണമെന്ന് ജസ്റ്റിസ് പി.ഗോപിനാഥ് നിർദ്ദേശിച്ചു. വൃക്കരോഗിയായ തനിക്ക് തുടർചികിത്സ ആവശ്യമാണെന്നും കസ്റ്റഡിയിൽ ഇതിനുള്ള സൗകര്യം വേണമെന്നും ഇയാൾ ജാമ്യാപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നു. വ്യാഴാഴ്‌ച ഹർജി വീണ്ടും പരിഗണിക്കും.