കോലഞ്ചേരി: എസ്.എൻ.ഡി.പി യോഗം പഴന്തോട്ടം ശാഖയിലെ സഹോദരൻ അയ്യപ്പൻ കുടുംബ യൂണിറ്റിന്റെ 18ാം വാർഷികവും 200ാം കുടുംബയോഗവും ഞായറാഴ്ച നടക്കും. രാവിലെ 9ന് സജിനി അനിൽ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് കെ.ആർ സുകുമാരൻ അദ്ധ്യക്ഷനാകും. കോട്ടയം ശ്രീനാരായണ സേവനികേതനിലെ ആശ പ്രദീപ് മുഖ്യപ്രഭാഷണം നടത്തും. സെക്രട്ടറി പി.കെ മണികണ്ഠൻ, കെ.കെ അജികുമാർ, ടി.എൻ പരമേശ്വരൻ, കെ.ടി രാധാകൃഷ്ണൻ, എം.പി സജീവൻ, കെ.പി രാധാകൃഷ്ണൻ, ജിജി കൃഷ്ണൻ, സുനിൽദത്ത് തുടങ്ങിയവർ സംസാരിക്കും.