rajagiri

കളമശേരി: ലൈബ്രറികളുടെ നവീകരണവും ഉപയോഗവും വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ഗുണമേന്മ വർദ്ധിപ്പിക്കുന്നതിന് അത്യാവശ്യമാണെന്ന് കേരള ഫിഷറീസ് സർവകലാശാല വൈസ് ചാൻസലർ ഡോ. റിജി ജോൺ പറഞ്ഞു. രാജഗിരി കോളേജ് ഡോക്യുമെന്റേഷൻ സയൻസ് ആൻഡ് ഇൻഫർ മാനേജ്മെന്റ് എന്ന വിഷയത്തിലുള്ള ത്രിദിന ദേശീയ കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ചു സെഷനുകളിലായി 61 പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഡയറക്ടർ ഡോ. ജോസ് കുറിയേടത്ത് അദ്ധ്യക്ഷത വഹിച്ചു. സൗത്ത് കൊറിയ കിം യംഗ് യൂണിവേഴ്സിറ്റി പ്രൊഫസർ ഡോംഗ് യംഗ് ഓ, ഡോ.എം.കെ, ജോസഫ്, ഫാ. ഷിൻറ്റോ ജോസഫ്, സി.അബ്ദുൾ റസാക്ക് തുടങ്ങിയവർ സംസാരിച്ചു.