കൊച്ചി: ശ്രീനാരായണ സേവികാ സമാജത്തിന്റെ നേതൃത്വത്തിൽ ശ്രീനാരായണ സേവികാ സമാജം മുൻപ്രസിഡന്റ് ഐഷ ഗോപാലകൃഷ്ണൻ അനുസ്മരണ ദിനാചരണം നാളെ രാവിലെ 11ന് നടക്കും. പ്രൊഫ. സി.ജെ. ഷേർളി ചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. എം.കെ. സാനു, ജസ്റ്റിസ് കെ. സുകുമാരൻ, ഡോ. അനിൽകുമാർ തുടങ്ങിയവർ സംസാരിക്കും.