കോതമംഗലം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി കൃഷി വകുപ്പ് നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കീരംപാറ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റിന്റെയും ബ്ലിക്ക് ലൈബ്രറിയുടെയും വാർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക ഘോഷയാത്രയും പൊതു സമ്മേളനവും സംഘടിപ്പിച്ചു. പൊതുസമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് വി.സി ചാക്കോ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം വി.കെ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.കെ ദാനി, പള്ളി വികാരി ഫാ. മാത്യു തെക്കേക്കര, ബ്ലോക്ക് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോമി തെക്കേക്കര തുടങ്ങിയവർ സംസാരിച്ചു.