അങ്കമാലി:അന്തർദേശിയ സമ്മേളനമായ "ഐ സ്മാർട്ട്" രണ്ടാം പതിപ്പിനു അങ്കമാലി ഫിസാറ്റ് എൻജിനീയറിംഗ് കോളേജിൽ തുടക്കം. തായ്‌ലൻഡ് കിങ് മോങ്കുണ്ട് യൂണിവേഴ്സിറ്റി ഒഫ് ടെക്നോളോജിയുമായി സഹകരിച്ചാണ് ത്രിദിന സമ്മേളനം സംഘടിപ്പിക്കുന്നത്. കേരള സാങ്കേതിക സർവ്വകലാശാല ഗവേഷണ വിഭാഗം മേധാവി ഡോ.പി.ആർ ഷാലിജ് ഉദ്ഘാടനം ചെയ്തു. ഫിസാറ്റ് കോളേജ് ചെയർമാൻ പി.ആർ ഷിമിത്ത് അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള നൂറ്റിയമ്പതിലേറെ ഗവേഷകർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. സുസ്ഥിര വികസനം ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങളാണ് അന്തർദേശീയ സമ്മേളനത്തിന്റെ മുഖ്യ വിഷയം. ജർമനി, ഓസ്ട്രേലിയ, ഇന്തോനേഷ്യ, ഒമാൻ മലേഷ്യ, ഫിലിപ്പീൻസ്, തായ്‌ലൻഡ്, എത്യോപ്യ, നൈജീരിയ, ഇറ്റലി, ഓസ്ട്രിയ, ചെക്ക്റിപ്പബ്ലിക്ക് എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിന്റെ ഭാഗമാകും. സമ്മേളനത്തിനോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ നടപടിക്രമങ്ങൾ പ്രകാശനം ചെയ്തു. രാജ്യത്തെ വിവിധ എൻ. ഐ.ടി കളിൽ നിന്നും ഐ.ഐ.ടികളിൽ നിന്നുമുള്ള ഗവേഷകർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. തായ്‌ലൻഡ് കിങ് മോങ്കുണ്ട് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളോജി അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ഡോ.എസ് മാലിനി ,ഐ.ഐ.ടി കാൺപൂർ പ്രൊഫസർ ഡോ.ബി വിപിൻ, എൻ.ഐ.ടി പ്രൊഫ.ഡോ.ബേസിൽ കുര്യച്ചൻ, ഫിസാറ്റ് പ്രിൻസിപ്പൽ ഡോ.മനോജ് ജോർജ്, വൈസ് പ്രിൻസിപ്പൽ ഡോ. സി. ഷീല, ഡീൻ ഡോ.പി.ആർ മിനി, മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗം മേധാവി ഡോ.ആർ.സുമൻ ലാൽ, കോ-ഓർഡിനേറ്റർമാരായ ഡോ.സി.ആർ രജീഷ്, ഡോ. മിഥുൻ പോൾ തുടങ്ങിയവർ സംസാരിച്ചു.