കൊച്ചി: പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങി വിവിധ ഉത്പന്നങ്ങളുമായി ഹൗസ് ഒഫ് വണ്ടി എന്ന സ്ഥാപനം പനമ്പള്ളിനഗറിൽ പ്രവർത്തനം ആരംഭിച്ചു. സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള ബ്രാൻഡുകൾക്കാണ് മുൻഗണന. മുൻ എം.പി പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്തു. ഗായകൻ വിജയ് യേശുദാസ്, നടി ആര്യ മേനോൻ, നടൻ രാജീവ് ഗോവിന്ദപിള്ള തുടങ്ങിയവർ പങ്കെടുത്തു.