b

കുറുപ്പംപടി: ചുണ്ടക്കുഴി സപ്ലെകോയുടെ ഗോഡൗണിനോട് ചേർന്നുള്ള പാറമടയിൽ മുടക്കുഴ പോസ്റ്റാഫീസ് ജംഗ്ഷനിൽ താമസിക്കുന്ന പറമ്പി ശിവന്റെ (58) മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെ എട്ടോടെ നാട്ടുകാരാണ് കണ്ടെത്തിയത്. പെരുമ്പാവൂർ ഫയർഫോഴ്സും കോടനാട് പൊലീസും ചേർന്ന് മൃതദേഹം പുറത്തെടുത്തു. പോസ്റ്റുമോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: കോമളം. മകൻ: വിമൽ.