കാലടി: സംസ്കൃത സർവ്വകലാശാലയിൽ നിന്നും വിരമിച്ച ഡോ.എം.വി.നടേശനോടുള്ള ആദരമായി കാലടി എസ്.എൻ.ഡി.പി. ലൈബ്രറിയിൽ ഗുരു വഴിയും മൊഴിയും എന്ന വിഷയത്തിൽ ത്രിദിന ദേശീയ സെമിനാർ നടത്തി. മുൻ വൈസ് ചാൻസലർ ഡോ.ധർമ്മരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് അഡ്വ.കെ.ബി സാബു അദ്ധ്യക്ഷനായി.ഡോ.ശ്രീകല എം.നായർ, ഇ.വി വിലാസിനി, ഡോ.എസ്.ഷീബ,എം.വി ജയപ്രകാശ് എന്നിവർ സംസാരിച്ചു. ഗുരുവിന്റെ അനുകമ്പാദശകം എസ്. സുരേഷ് ബാബു ആലപിച്ചു. പെരുമ്പാവൂർ നാരായണ ഗുരുകുലം സ്റ്റഡി സർക്കിളും എസ്.എൻ.ഡി.പി ലൈബ്രറിയിലെ ഗുരുധർമ്മ പഠന കേന്ദ്രവും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.