
കൊച്ചി: കെ.എസ്.ആർ.ടി.സി ബസിൽ മാലമോഷണത്തിന് ശ്രമിച്ച പൊള്ളാച്ചി ജ്യോതിനഗറിൽ ഭഗവതി അമ്മ (22) പൊലീസ് പിടിയിലായി. പെരുമ്പടപ്പ് സ്വദേശിനിയുടെ മാലയാണ് പൊട്ടിക്കാൻ ശ്രമിച്ചത്. ഇവർ തുറവൂർ ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്നു. ബസിൽനിന്ന് ഇറങ്ങാൻ ഒരുങ്ങുമ്പോഴാണ് സംഭവം. ശ്രമം വിഫലമായപ്പോൾ യുവതി ഇറങ്ങി ഓടി. ബസ് ജീവനക്കാരും യാത്രക്കാരും ചേർന്നാണ് പിടികൂടി പൊലീസിന് കൈമാറിയത്. റിമാൻഡ് ചെയ്തു.