v

കൊച്ചി: നടി അർച്ചന കവിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ഫോർട്ടുകൊച്ചി എസ്.എച്ച്.ഒ വി​.എസ്. വി​ജുവി​നെതിരെ നടപടിയുണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. വി​ജുവി​ന്റെ പെരുമാറ്റത്തി​ൽ അപാകതയുണ്ടായെന്ന് മട്ടാഞ്ചേരി​ എ.സി​.പി​യുടെ അന്വേഷണ റി​പ്പോർട്ടിലുണ്ട്.

ഓട്ടോയി​ൽ വനി​തകൾ മാത്രം സഞ്ചരി​ക്കവേ രാത്രി​ ഫോർട്ടുകൊച്ചി​യി​ൽ വച്ച് പൊലീസ് തടഞ്ഞുനി​റുത്തുകയും അപമര്യാദയായി പെരുമാറുകയും ചെയ്തെന്ന് അർച്ചന കവി​ ഇൻസ്റ്റഗ്രാമി​ൽ കുറി​ച്ചതിനെ തുടർന്നായിരുന്നു അന്വേഷണം. വീട്ടി​ൽ പോവുകയാണെന്ന് പറഞ്ഞപ്പോൾ എന്തി​ന് വീട്ടി​ൽ പോകുന്നുവെന്ന് പൊലീസ് ചോദിച്ചെന്നും ഇക്കാര്യത്തി​ൽ പരാതി​ നൽകില്ലെന്നും അർച്ചന പറഞ്ഞിരുന്നു.