കാലടി: അഞ്ചുദിവസം നീണ്ടുനിന്ന അന്തർദ്ദേശീയ ശ്രീശങ്കര നൃത്ത സംഗീതോത്സവത്തിന് കൊടിയിറങ്ങി. ഷീല ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള കലാകാരികൾ അരങ്ങിലെത്തി. ശിവൻ, വിഷ്ണു, ശക്തി, സൂര്യൻ, ഗണപതി, ഷണ്മുഖൻ എന്നീ ആരാധന മൂർത്തികൾ ഒന്നാണെന്ന അദ്വൈതമന്ത്രമായിരുന്നു നൃത്തത്തിന്റെ ഇതിവൃത്തം. കണ്ണൂർ ദേവിക സജീവന്റെ ഭരതനാട്യവും ശ്രദ്ധേയമായി.

ശങ്കര മ്യൂസിക് അക്കാഡമിയിലെ വിദ്യാർത്ഥിനികളുടെ കർണാടക സംഗീത അരങ്ങേറ്റത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. ഫാ. ജോൺ പുതുവ, ആദിശങ്കര ക്ഷേത്രം അസി. മാനേജർ സൂര്യ നാരായണൻ, മിത്ര എന്നിവർ അതിഥികളായി. സമാപന സമ്മേളനത്തിൽ 67 സംഘടകസമിതി അംഗങ്ങളെ ശ്രീശങ്കര സ്കൂൾ ഒഫ് ഡാൻസിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. പ്രകാശ് പറക്കാട്ട്, പ്രീതി പ്രകാശ് എന്നിവർ മുഖ്യാതിഥികളായി. ചെയർമാൻ കെ.ടി. സലിം കൊടി താഴ്ത്തി.