പെരുമ്പാവൂർ: 32 വർഷത്തെ സേവനത്തിനുശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന കെ.എസ്.ഇ.ബി പെരുമ്പാവൂർ ഇലക്ട്രിക്കൽ ഡെപ്യൂട്ടി ചീഫ് എൻജിനീയർ എസ്.ബി സുരേഷ് കുമാറിന് കേരള പവർ വർക്കേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) യാത്രയയപ്പ് നൽകി.

സംസ്ഥാന വൈസ് പ്രസിഡന്റ് അലി അറയ്ക്കപ്പടി ഉപഹാരം കൈമാറി. ജില്ലാ ട്രഷറർ കെ.ജി പ്രമോദ്, മൂവാറ്റുപുഴ ഡിവിഷൻ സെക്രട്ടറി എം.എം അലിയാർ, പരീത് കുഞ്ഞ് എന്നിവർ പങ്കെടുത്തു.