പെരുമ്പാവൂർ: ഒക്കൽ ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ ആർ.ആർ.ടി ടീമും കോടനാട് സർവ്വീസ് സഹകരണ ബാങ്കും ഇടപ്പള്ളി അമൃത ആശുപത്രിയും സഹകരിച്ച് നടത്തിയ സൗജന്യ ദന്ത, നേത്ര മെഡിക്കൽ ക്യാമ്പ് ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് കൂടാലപ്പാട് സെന്റ് ജോർജ് എൽ.പി സ്‌കൂളിൽ നടത്തിയ ബോധവത്കരണ ക്ലാസ് അമൃത ആശുപത്രിയിലെ ഡോ: അഞ്ജു നയിച്ചു. പഞ്ചായത്ത് അംഗം ബിനിത സജീവൻ, കോടനാട് സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ മുരളി എന്നിവർ സംസാരിച്ചു.