പറവൂർ: മാല്യങ്കര എസ്.എൻ.എം എൻജിനിയറിംഗ് കോളേജ് മെക്കാനിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ യന്ത്രാ ഫെസ്റ്റ് നടത്തി. കൊടുങ്ങല്ലൂർ ഇൻഡസ്ട്രീസ് ഓഫീസർ റോയ് സൈമൺ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ പി.എൻ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. വ്യവസായ സംരംഭകരായ റോബിൻ തോമസ്, കെ.എസ് സക്കറിയ, സേവ്യർ എന്നിവർ മുഖ്യതാഥികളായി. പ്രിൻസിപ്പൽ ഡോ. കെ.ആർ സൻജുന, എൻ.വി ചിത്ര, കെ.കെ. ചന്ദ്രകുമാർ, ആർ. മഹേശ്വർ, എം.കെ ആദർശ് എന്നിവർ സംസാരിച്ചു.