കാലടി: കൊലപാതകശ്രമം, കവർച്ചക്കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പചുമത്തി ജയിലിലടച്ചു. മറ്റൂർ പൊതിയക്കര പയ്യപ്പിള്ളി ഷൈജോയെ ആണ് (35) വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2016ൽ ചെങ്ങമനാടും 2018,19 വർഷങ്ങളിൽ വാളയാർ, പാലക്കാട് റെയിൽവേ പൊലീസ് സ്റ്റേഷൻ പരിധികളിലും കവർച്ചക്കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ഡിസംബറിൽ കാലടി പൊലീസ് സ്റ്റേഷൻ പരിധിയിൽ സേവ്യറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തിയത്.