കോലഞ്ചേരി :സ്റ്റുഡന്റ്സ് പൊലീസ് കേഡ​റ്റ് ത്രിദിന സമ്മർ ക്യാമ്പ് വെണ്ണിക്കുളം സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. തിരുവാണിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.എം രാജു അദ്ധ്യക്ഷനായി. എം.പി പോൾ മുഖ്യസന്ദേശം നൽകി. പഞ്ചായത്ത് അംഗങ്ങളായ കെ.വി സനീഷ്, സജി പീ​റ്റർ, എം.എൻ മനു, മാമല എക്‌സൈസ് ഇൻസ്‌പെക്ടർ വി. അനിൽ കുമാർ, മാമല സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബിജു തോമസ്, സ്‌കൂൾ പ്രിൻസിപ്പൽ ഗ്ലെന്നിസ് രാജൻ തുടങ്ങിയവർ സംസാരിച്ചു.