കൊച്ചി: ഗവ. ആർട്‌സ് ആന്റ് സയൻസ് കോളേജ് വൈപ്പിനിൽ 2022-23 അദ്ധ്യയന വർഷത്തിൽ മലയാളം, ഹിന്ദി, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്‌സ്, കൊമേഴ്‌സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്.

31ന് മുമ്പായി അപേക്ഷിക്കണം. അഭിമുഖങ്ങളുടെ തീയതി കൊമേഴ്‌സ് ജൂൺ രണ്ട്, കമ്പ്യൂട്ടർ സയൻസ്, മലയാളം, സ്റ്റാറ്റിസ്റ്റിക്‌സ്, ഹിന്ദി- ജൂൺ മൂന്ന്, ഇംഗ്ലീഷ്- ജൂൺ ആറ്.