മരട്: ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യത്തിനെതിരെ ഹിന്ദു ഐക്യവേദി മരട് മുനിസിപ്പൽ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മരട് കൊട്ടാരം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് പേട്ട ജംഗ്ഷനിൽ സമാപിച്ചു. മരട് മുനിസിപ്പൽ സമിതി പ്രസിഡന്റ് എം.നന്ദനൻ, സെക്രട്ടറി ജെയ് വരാജ് എന്നിവർ നേതൃത്വം നൽകി. ജില്ലാ വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യൻ, താലൂക്ക് പ്രസിഡന്റ് അശോകൻ, ബി.ജെ.പി മരട് ഏരിയാ പ്രസിഡന്റ് ശിവപ്രസാദ് എന്നിവർ സംസാരിച്ചു.