കോതമംഗലം: താലൂക്ക് ദുരന്തനിവാരണ സമിതി കൺവീനർ ആയി ഇൻഡ്യൻ റെഡ് ക്രോസ് സൊസൈറ്റി പ്രതിനിധി ജോർജ് എടപ്പാറയെ തിരഞ്ഞെടുത്തു. താലൂക്ക് കോൺഫ്രൻസ് ഹാളിൽ ചേർന്ന ദുരന്തനിവാരണത്തിനുള്ള ഇന്റർ ഏജൻസി ഗ്രൂപ്പ് (ഐ.എ.ജി) വാർഷിക ജനറൽ ബോഡി യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്. ഐ.എ.ജി ജില്ലാ കൺവീനർ ടി.ആർ. ദേവൻ ഉദ്ഘാടനം ചെയ്തു. തഹസിൽദാർ റേച്ചൽ കെ. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ജോയ് പോൾ ,പി.ജി സുനിൽ കുമാർ, തുടങ്ങിയവർ പ്രസംഗിച്ചു. ഫാദർ ജോർജ് പൊട്ടയ്ക്കൽ (കോതമംഗലം സോഷ്യൽ സർവ്വീസ് സൊസൈറ്റി), സി.ഡി. ബിജു ( രാജഗിരി ഔട്ട് റീച്ച്), നിഷാദ് പി. മുഹമ്മദ് (ഐ.ആർ. ഡബ്ല്യു), പി.ആർ. വിഷ്ണു ( ഫെയ്‌സ് ഫൗണ്ടേഷൻ), അബ്ദുൾ റഷീദ് (കൈത്താങ്ങ്), ജോൺസൺ കറുകപ്പിള്ളിൽ (എച്ച്.ഒ.കെ.), കെ.എ. ആസിഫ് (ഐ.എൽ.എഫ്) എന്നിവരെ അടുത്ത 3 വർഷത്തേയ്ക്കുള്ള ഭരണസമിതി അംഗങ്ങളായും തിരഞ്ഞെടുത്തു.