നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണക്കള്ളക്കടത്ത് തടയാൻ പൊലീസ് പരിശോധന ശക്തമാക്കും. ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര ടെർമിനലിൽ പൊലീസിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂം തുടങ്ങുമെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് പറഞ്ഞു.
കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തുവരുന്ന യാത്രക്കാർക്ക് വിമാനത്താവളത്തിന് പുറത്താണ് പൊലീസിന്റെ പരിശോധന ശക്തമാക്കിയത്. കള്ളക്കടത്തിനെപ്പറ്റി വിവരം ലഭിക്കുന്നവർക്ക് അത് പൊലീസിനെ അറിയിക്കാം. നെടുമ്പാശേരി പൊലീസ് ഇൻസ്‌പെക്ടർ 9497987128, ആലുവ ഡിവൈ.എസ്.പി 9497990077, സ്‌പെഷ്യൽബ്രാഞ്ച് ഡിവൈ.എസ്.പി 9497990073. വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.