മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ലൈബ്രേറിയൻസ് പ്രവർത്തകസംഗമം ചേർന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.കെ ഉണ്ണി കൗൺസിൽ തീരുമാനങ്ങൾ വിശദീകരിച്ചു. ക്ലാർക്ക് എസ്.ആർ സീതാദേവി, ലൈബ്രേറിയൻസ് യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം വത്സല പാമ്പാക്കുട എന്നിവർ സംസാരിച്ചു. സാംസ്കാരിക ക്ഷേമനിധിയിൽ ലൈബ്രേറിയൻമാരെ ഉൾപ്പെടുത്തിയ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ തീരുമാനത്തെ പ്രവർത്തകസംഗമം അഭിനന്ദിച്ചു.