
ആലങ്ങാട്: പറവൂരിന്റെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്ത് നിറഞ്ഞുനിന്നിരുന്ന എം.എൻ ചന്ദ്രന്റെ 9-ാം ചരമവാർഷികം കരുമാല്ലൂരിൽ നടന്നു. അനുസ്മരണ സമ്മേളനം കൈപ്പെട്ടി ക്ഷേത്രം സെക്രട്ടറി കെ.ബി സജീവ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് എം.എ പ്രദീപ് അദ്ധ്യക്ഷനായി. സെക്രട്ടറി സി.കെ മണി, കൊടുവഴങ്ങ ബാലകൃഷ്ണൻ, പഞ്ചായത്തംഗം ജി.വി. പോൾസൻ, കെ.ആർ പൊന്നപ്പൻ, ടി.ഡി അശോക് കുമാർ, എം.വി. ധനഞ്ജയൻ, എ.എം ജയകുമാർ, കെ.പി ഭരതൻ, സാബു കണ്ണംകുളം, കെ.എം രാജീവ്, എം.എൻ സുധി എന്നിവർ പ്രസംഗിച്ചു.