കൊച്ചി: ഫ്രാൻസീസ് മാർപാപ്പയുടെ ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി (അപ്പോസ്തലിക്ക് നൂൺഷ്യോ) ഡോ. ലെയോ പോൾദോ ജിറെല്ലി നാളെ വൈകിട്ട് നാലിന് വല്ലാർപാടം ബസിലിക്ക സന്ദർശിക്കും.
അപ്പോസ്തലിക്ക് നൂൺഷ്യോ വരാപ്പുഴ അതിരുപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, റെക്ടർ ഡോ. ആന്റണി വാലുങ്കൽ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. 4.30 ന് ബസിലിക്കയുടെ അൾത്താരയിൽ ദിവ്യബലി അർപ്പിക്കുമെന്ന് ഡോ. ആന്റണി വാലുങ്കൽ അറിയിച്ചു.