ആലുവ: തോട്ടക്കാട്ടുകര ന്യൂലൈനിൽ മൂത്തേടൻ വർഗീസിന്റെ പൂട്ടിക്കിടന്ന വീടിന്റെ വാതിൽ കുത്തിത്തുറന്ന് മോഷണശ്രമം. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. വർഗീസും കുടുംബവും ഒരു മാസത്തോളമായി സന്ദർശകവിസയിൽ കാനഡയിലാണ്. വീട്ടിൽ പാർക്ക് ചെയ്തിട്ടുള്ള കാർ സ്റ്റാർട്ടാക്കുന്നതിന് അയൽവാസിയെ വർഗീസ് ചുമതലപ്പെടുത്തിയിരുന്നു. പതിവുപോലെ അയൽവാസി എത്തിയപ്പോഴാണ് മുൻവശത്തെ വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. ആലുവ പൊലീസ് എത്തി പരിശോധിച്ചെങ്കിലും കാര്യമായൊന്നും നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടില്ല. വീട്ടുകാർ കാനഡയിലേക്ക് പോകുന്നതിന് മുമ്പായി വിലപിടിപ്പുള്ള സാധനങ്ങളെല്ലാം ബാങ്ക് ലോക്കറിലേക്ക് മാറ്റിയിരുന്നു.