പറവൂർ: സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ നേതൃത്വത്തിൽ സ്കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധന നാളെ രാവിലെ എട്ട് മുതൽ പതിനൊന്ന് വരെ കൂനമ്മാവ് ചാവറ ദർശൻ സി.എം.ഐ പബ്ലിക് സ്കൂളിൽ നടക്കും. പറവൂർ-വൈപ്പിൻ മേഖലയിലെ എല്ലാ സ്കൂൾ വാഹനങ്ങളും ഹാജരാക്കണം. പരിശോധനയിൽ വിജയിക്കുന്ന വാഹനങ്ങളിൽ കേരള എം.വി.ഡി ലേബൽ പതിക്കും. ലേബൽ ഇല്ലാത്ത സ്കൂൾ വാഹനങ്ങൾ ജൂൺ ഒന്ന് മുതൽ സർവീസ് നടത്താൻ പാടില്ലെന്ന് ജോയിന്റ് ആർ.ടി.ഒ അറിയിച്ചു.