പറവൂർ: രണ്ട് മാസം പ്രായമായ (പ്രതിരോധ കുത്തിവെപ്പ് കഴിഞ്ഞ)​ ഗ്രാമശ്രീ മുട്ടക്കോഴി കുഞ്ഞുങ്ങളുടെ വിതരണം ജൂൺ രണ്ട് നടക്കും. സർക്കാർ അംഗീകൃത എഗ്ഗർ നേഴ്സറിയിൽ ഉത്പാദിപ്പിച്ച മുട്ടക്കോഴി ഒന്നിന് 120 രൂപയാണ് വില. ആവശ്യമുള്ളവർ പറവൂർ വെറ്റിനറി പോളിക്ലിനിക്കിലോ, 0484- 2441676 നമ്പറിലോ വിളിച്ച് രജിസ്റ്റർ ചെയ്യണം.