വൈപ്പിൻ: എടവനക്കാട് നജാത്തുൽ ഇസ്ലാം ട്രസ്റ്റിന് കീഴിലെ ഹിഫ്ദുൽ ഖുർആൻ സ്‌കൂൾ സനദ് സമ്മേളനം ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹക്കീം നദ്‌വി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ എ.എ മാമത് അധ്യക്ഷത വഹിച്ചു. കെ.എം സക്കരിയ, അലിയാർ ഖാസിമി, എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽ സലാം, അബൂബക്കർ ഫാറൂഖി, പി.എ അബ്ദുൽ ജലാൽ, മുഹമ്മദ് സലീം നദ്‌വി, എ. യു യൂനുസ്, ഇ.എ അബ്ദുൽ ജബ്ബാർ, എം.എം സഫ്‌വാൻ, എൻ.കെ മുഹമ്മദ് നജീബ്, കെ.എസ് മെഹബൂബ് എന്നിവർ സംസാരിച്ചു. ഹിഫ്ദുൽ ഖുർആൻ കോഴ്‌സ് പൂർത്തിയാക്കിയ 21 വിദ്യാർത്ഥികൾക്ക്സനദ് നൽകി.