വൈപ്പിൻ:എടവനക്കാട് ഹിദായത്തുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്‌കൂളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾക്കായി ത്രിദിന അവധിക്കാല ക്യാമ്പ് ആരംഭിച്ചു. ഞാറക്കൽ സി.ഐ കെ.രാജൻ അരമന ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഡോ.വി.എം അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു.
എട്ട്, ഒൻപത് ക്ലാസിൽ പഠിക്കുന്ന കേഡറ്റുകളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ട്രാഫിക് നിയമങ്ങൾ, സൈബർ നിയമങ്ങൾ, പോസ്‌കോ നിയമങ്ങൾ തുടങ്ങിയവയെപ്പറ്റി വിദഗ്ധർ ക്ലാസുകളെടുക്കും. വൈസ് പ്രിൻസിപ്പൽ വി.കെ നിസാർ, സി.പി.ഒ കെ.ഐ ആസിഫ്, എ.സി.പി.ഒ എൻ.ആർ. പ്രമോദ്, ദിവ്യ എന്നിവർ പ്രസംഗിച്ചു.