hindu

കൊച്ചി: കേരള ഹിന്ദു സാംബവർ സമാജം സംസ്ഥാന സമ്മേളനം 29 ന് ചാലക്കുടി വ്യാപാര ഭവനിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2ന് പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.കെ.രാജൻ ചിത്രപ്പുഴ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് വി.ഐ.ജോഷി അദ്ധ്യക്ഷനാകും. ടി.ജെ.സനീഷ്‌കുമാർ എം.എൽ.എ മുഖ്യാതിഥിയാകും. ഡോ.ആർ.എൽ.വി രാമകൃഷ്ണൻ, പ്രൊഫ.എ.ബിനു, സി.കെ.ശിവദാസ്,കെ.സി.കുമാരൻ എന്നിവരെ ചടങ്ങിൽ ആദരിക്കും. എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ നിയമനത്തിൽ പട്ടിക ജാതിക്കാർക്ക് സംവരണം ഏർപ്പെടുത്തൽ, ദേവസ്വം ബോർഡ് സ്ഥാപനങ്ങളിൽ പട്ടിക ജാതിക്കാരെ പ്രത്യേക റിക്രൂട്ട്‌മെന്റിലൂടെ നിയമിക്കൽ തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.