മൂവാറ്റുപുഴ:പുരോഗമന കലാസാഹിത്യ സംഘം മൂവാറ്റുപുഴ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇ .കെ ശിവരാജന്റെ കവിതാ സമാഹാരം "ഖജുരാഹോ " യുടെ പ്രകാശനവും സാംസ്കാരിക സംഗമവും സംഘടിപ്പിച്ചു. ഉദ്ഘാടനവും പുസ്തക പ്രകാശനവും കവി ആലങ്കോട് ലീലാകൃഷ്ണൻ നിർവഹിച്ചു. 33 കവിതകൾ അടങ്ങിയ പുസ്തകമാണ് "ഖജുരാഹോ". മേഖലാ വൈസ് പ്രസിഡന്റ് എം .എൻ അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. പുസ്തകത്തിന്റെ ആദ്യ പ്രതി ഡോ.എം .പി മത്തായി ഏറ്റുവാങ്ങി. ജിനീഷ് ലാൽ രാജ് കവിയെയും കവിതയെയും പരിചയപ്പെടുത്തി. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം ജയകുമാർ ചെങ്ങമനാട്, ജില്ലാ കമ്മിറ്റി അംഗം കുമാർ കെ. മുടവൂർ, മേഖലാ സെക്രട്ടറി സി.ആർ ജനാർദനൻ,ഇ.കെ ശിവരാജൻ എന്നിവർ സംസാരിച്ചു. എൻ. വി പീറ്റർ, വിനു എൽദോസ് എന്നിവർ കവിത ആലപിച്ചു.