തൃപ്പൂണിത്തുറ: കൊവിഡ് കാലത്ത് ഓട്ടം നിർത്തിയ വേളാങ്കണ്ണി എക്സ്പ്രസ് ജൂൺ 15 ന് പുന:സ്ഥാപിക്കുമ്പോൾ തൃപ്പൂണിത്തുറയിലെ സ്റ്റോപ്പ് അനുവദിക്കാതിരുന്ന നടപടി പുന പരിശോധിക്കണമെന്ന് തൃപ്പൂണിത്തുറ രാജനഗരി യൂണിയൻ ഒഫ് റസിഡന്റ്സ് അസോസിയേഷൻ (ട്രൂറ) ചെയർമാൻ വി.പി.പ്രസാദും കൺവീനർ വി.സി. ജയേന്ദ്രനും ആവശ്യപ്പെട്ടു.