കൊച്ചി: എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരായ അശ്ലീലവീഡിയോ പ്രചാരണത്തിനെതിരെ ഡി.വൈ.എഫ്.ഐ ഇന്ന് സാംസ്‌കാരിക സംഗമം സംഘടിപ്പിക്കും. രാവിലെ 10ന് കാക്കനാട് സിവിൽ സ്റ്റേഷനു സമീപമാണ് പരിപാടി.

പ്രൊഫഷണലുകൾ രാഷ്ട്രീയത്തിലേക്ക് വരരുത് എന്ന ഭീഷണിയാണ് സൈബർ ആക്രമണത്തിലൂടെ കോൺഗ്രസ് നടത്തുന്നതെന്നും വ്യാജ വീഡിയോ വന്ന പേജുകൾ പരിശോധിച്ചാൽ കോൺഗ്രസ് ഇടപെടൽ മനസിലാക്കാമെന്നും നേതാക്കാൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. സൈബർ ഗുണ്ടകളുടെ നേതാവായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാറിയതിന്റെ ഉദാഹരണമാണ് ഈ സംഭവമെന്നും അവർ കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് വി. വസീഫ്, സെക്രട്ടറി വി. കെ. സനോജ്, ട്രഷറർ ആർ.എസ്. അരുൺ ബാബു, നേതാക്കളായ മീനു സുകുമാരൻ, എ.ആർ രഞ്ജിത് പങ്കെടുത്തു.