കൊച്ചി: സമൂഹത്തിന്റെ മുന്നേറ്റത്തിനായി പ്രവർത്തിച്ച നേതാവാണ് പ്രൊഫ. ആന്റണി ഐസക്കെന്ന് വ്യവസായ വകുപ്പ്മന്ത്രി പി. രാജീവ്. പ്രൊഫ. ആന്റണി ഐസക്കിന്റെ ആറാം ചരമ വാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാക്കനാട് ചെമ്പുമുക്ക് സെന്റ് മൈക്കിൾസ് പാരീഷ് ഹാളിൽ നടന്ന ചടങ്ങിൽ ഷാജി ജോർജ് അദ്ധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എം.എൽ.എ, പെരുമ്പാവൂർ മുൻസിപ്പൽ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ, കെ.ആർ.എൽ.സി.സി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, സെന്റ് പോൾസ് കോളേജ് മുൻ പ്രിൻസിപ്പൽമാരായ പ്രൊഫ. അബ്ദുൾ റഹ്മാൻ, പ്രൊഫ. വി.എക്‌സ്. സെബാസ്റ്റ്യൻ, കുഫോസ് മുൻ രജിസ്ട്രാർ ഡോ. വിക്ടർ ജോർജ്, കെ.എൽ.സി.എ യൂണിറ്റ് പ്രസിഡന്റ് ബാബു ജോൺ എന്നിവർ പ്രസംഗിച്ചു.