കൊച്ചി: ശാസ്ത്ര സാങ്കേതിക സർവകലാശാല കായിക വിദ്യാഭ്യാസ വകുപ്പും കുസാറ്റ് ചെസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച 31-ാമത് കുസാറ്റ് രാജ്യാന്തര ചെസ് മത്സരം കുസാറ്റ് സെമിനാർ ക്ലോംപ്ലക്സിൽ വൈസ് ചാൻസലർ ഡോ. കെ.എൻ. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. മൂന്ന് ലക്ഷം രൂപ സമ്മാനത്തുകയുള്ള മത്സരത്തിൽ 450ഓളം പേർ പങ്കെടുക്കും. വിജയിക്ക് 30,000 രൂപയും ട്രോഫിയുമാണ് സമ്മാനം. ടൂർണമെന്റ് 29ന് അവസാനിക്കും.