p

കൊച്ചി: ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിയിൽ ഒരു കുട്ടി പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ച സംഭവത്തിൽ റാലിയുടെ സംഘാടകരായ എല്ലാവർക്കുമെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഒരാൾ റാലിയിൽ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയാൽ റാലി സംഘടിപ്പിച്ച എല്ലാവർക്കും അതിൽ ഉത്തരവാദിത്വമുണ്ടെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ വ്യക്തമാക്കി.

റാലിയിൽ എന്തും വിളിച്ചു പറയാമെന്നാണോ? എന്താണീ രാജ്യത്ത് നടക്കുന്നത്? - സിംഗിൾബെഞ്ച് ചോദിച്ചു.

ആലപ്പുഴയിൽ മേയ് 21നു പോപ്പുലർ ഫ്രണ്ടും ബജ്‌രംഗ്‌ദളും നടത്തുന്ന റാലികൾ ക്രമസമാധാനപ്രശ്‌നമുണ്ടാക്കുമെന്നതിനാൽ തടയണമെന്നാവശ്യപ്പെട്ട് ആലപ്പുഴ സ്വദേശി ആർ. രാമരാജ വർമ്മ നൽകിയ ഹർജിയാണ് സിംഗിൾബെഞ്ച് പരിഗണിച്ചത്. മേയ് 20നു ഹർജി പരിഗണിച്ചപ്പോൾ ക്രമസമാധാനപ്രശ്നങ്ങളുണ്ടാവില്ലെന്ന് പൊലീസ് ഉറപ്പാക്കാൻ കോടതി ഇടക്കാല ഉത്തരവു നൽകിയിരുന്നു.

പോപ്പുലർ ഫ്രണ്ട്, ബജ്‌രംഗ്‌ദൾ പ്രവർത്തകർക്കെതിരെ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു വ്യക്തമാക്കി ആലപ്പുഴ ഡിവൈ.എസ്.പി ഇന്നലെ റിപ്പോർട്ട് നൽകി. കുട്ടി പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയതുമായി ബന്ധപ്പെട്ടും കേസെടുത്തിട്ടുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി. ഹർജിയിലെ തുടർ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു.

വി​ദ്വേ​ഷ​ ​മു​ദ്രാ​വാ​ക്യം:
24​ ​പേ​ർ​ ​കൂ​ടി​ ​ക​സ്റ്റ​ഡി​യിൽ

​ ​വി​ല​ങ്ങ​ണി​യി​ച്ച​ത് ​വി​ശ​ദീ​ക​രി​ക്ക​ണം
​ ​ര​ണ്ട് ​പ്ര​തി​ക​ൾ​ 31​ ​വ​രെ​ ​ക​സ്റ്റ​ഡി​യിൽ

ആ​ല​പ്പു​ഴ​:​ ​പോ​പ്പു​ല​ർ​ ​ഫ്ര​ണ്ട് ​റാ​ലി​ക്കി​ടെ​ ​കു​ട്ടി​യെ​ക്കൊ​ണ്ട് ​വി​ദ്വേ​ഷ​ ​മു​ദ്രാ​വാ​ക്യം​ ​വി​ളി​പ്പി​ച്ച​ ​കേ​സി​ൽ​ 24​ ​പേ​രെ​ ​കൂ​ടി​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ ​ഇതിൽ 18 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കു​ട്ടി​ ​വി​ളി​ച്ച​ ​മു​ദ്രാ​വാ​ക്യം​ ​ഇ​വ​ർ​ ​ഏ​റ്റു​ ​ചൊ​ല്ലി​യി​ട്ടു​ണ്ടോ​ ​എ​ന്ന് ​ദൃ​ശ്യ​ങ്ങ​ൾ​ ​പ​രി​ശോ​ധി​ച്ച് ​ഉ​റ​പ്പു​ ​വ​രു​ത്തു​മെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.
അ​തേ​സ​മ​യം,​ ​റി​മാ​ൻ​ഡി​ലു​ള്ള​ ​പോ​പ്പു​ല​ർ​ ​ഫ്ര​ണ്ട് ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​പി.​എ.​ ​ന​വാ​സ്,​ ​കു​ട്ടി​യെ​ ​ചു​മ​ലി​ൽ​ ​ഇ​രു​ത്തി​യി​രു​ന്ന​ ​അ​ൻ​സാ​ർ​ ​എ​ന്നി​വ​രെ​ ​വി​ല​ങ്ങ​ണി​യി​ച്ച് ​ഇ​ന്ന​ലെ​ ​കോ​ട​തി​യി​ലേ​ക്ക് ​കൊ​ണ്ടു​വ​ന്ന​തി​ൽ​ ​ആ​ല​പ്പു​ഴ​ ​ഒ​ന്നാം​ ​ക്ലാ​സ് ​മ​ജി​സ്ട്ര​ട്ട് ​കോ​ട​തി​ ​ജ​യി​ൽ​ ​വ​കു​പ്പി​നോ​ട് ​വി​ശ​ദീ​ക​ര​ണം​ ​തേ​ടി.​ ​പ്ര​തി​ക​ളെ​ ​വി​ല​ങ്ങ​ണി​യി​പ്പി​ച്ച് ​എ​ത്തി​ക്കേ​ണ്ട​ ​കേ​സ​ല്ലെ​ന്ന് ​പ്ര​തി​ഭാ​ഗം​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​വാ​ദി​ച്ച​പ്പോ​ഴാ​ണ് ​കോ​ട​തി​ ​ഇ​ട​പെ​ട്ട​ത്.​ ​ക​സ്റ്റ​ഡി​ ​അ​പേ​ക്ഷ​ ​പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി​ ​മാ​വേ​ലി​ക്ക​ര​ ​സ​ബ് ​ജ​യി​ലി​ൽ​ ​നി​ന്നാ​ണ് ​ഇ​വ​രെ​ ​വി​ല​ങ്ങ​ണി​യി​ച്ച് ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ത്.​ ​ര​ണ്ട് ​പ്ര​തി​ക​ളെ​യും​ 31​ ​വ​രെ​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ൽ​ ​വി​ട്ടു.
ഒ​ളി​വി​ൽ​പ്പോ​യ​ ​കു​ട്ടി​യെ​യും​ ​കു​ടും​ബ​ത്തെ​യും​ ​കേ​സി​ലെ​ ​ര​ണ്ടാം​ ​പ്ര​തി​ ​പോ​പ്പു​ല​ർ​ ​ഫ്ര​ണ്ട് ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​മു​ജീ​ബി​നെ​യും​ ​ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

വി​​​ദ്വേഷമു​ദ്രാ​വാ​ക്യം:
കു​ട്ടി​​​ ​ഏ​ഴാം​ക്ളാ​സു​കാ​ര​ൻ​

പ​ള്ളു​രു​ത്തി​:​ ​ആ​ല​പ്പു​ഴ​യി​ൽ​ ​ന​ട​ന്ന​ ​പോ​പ്പു​ല​ർ​ ​ഫ്ര​ണ്ട് ​റാ​ലി​യി​ൽ​ ​മ​ത​വി​ദ്വേ​ഷ​ ​മു​ദ്രാ​വാ​ക്യം​ ​വി​ളി​ച്ച​ ​കു​ട്ടി​ ​മ​ട്ടാ​ഞ്ചേ​രി​​​യി​​​ലെ​ ​സ്കൂ​ളി​​​ൽ​ ​ഏ​ഴാം​ ​ക്ളാ​സ് ​വി​​​ദ്യാ​ർ​ത്ഥി​​.​ ​പി​​​താ​വ് ​ഇ​റ​ച്ചി​​​ ​വ്യാ​പാ​രി​​​യും​ ​വാ​ഹ​ന​ ​ബ്രോ​ക്ക​റു​മാ​ണ്.​ ​ഇ​യാ​ൾ​ ​പോ​പ്പു​ല​ർ​ ​ഫ്ര​ണ്ടി​​​ന്റെ​ ​ഭാ​ര​വാ​ഹി​​​യു​മാ​ണെ​ന്ന് ​സൂ​ച​ന​യു​ണ്ട്.
ത​ങ്ങ​ൾ​ ​ന​ഗ​റി​​​ലേ​ക്ക് ​പോ​കു​ന്ന​ ​വ​ഴി​​​യി​​​ൽ​ ​രാ​മ​ൻ​കു​ട്ടി​​​ ​ഭാ​ഗ​വ​ത​ർ​ ​റോ​ഡി​​​ലെ​ ​വാ​‌​ട​ക,​വീ​ട്ടി​​​ൽ​ ​നി​​​ന്ന് ​ഒ​ളി​​​വി​​​ൽ​ ​പോ​യ​ ​കു​ട്ടി​​​യു​ടെ​ ​കു​ടും​ബ​ത്തെ​ ​ഇ​ന്ന​ലെ​യും​ ​പൊ​ലീ​സി​​​ന് ​ക​ണ്ടെ​ത്താ​നാ​യി​​​ല്ല.​ ​കു​ട്ടി​ ​പി.​എ​ഫ്.​ഐ,​ ​എ​സ്.​ഡി.​പി.​ഐ​ ​പ​രി​പാ​ടി​ക​ളി​ൽ​ ​സ​ജീ​വ​ ​സാ​ന്നി​ദ്ധ്യ​മാ​ണ്.​ ​പി​​​താ​വി​​​ന്റെ​ ​പ​ഞ്ചാ​യ​ത്ത് ​റോ​ഡി​​​ലെ​ ​ത​റ​വാ​ട്ടി​​​ലും​ ​വാ​ട​ക​ ​വീ​ട്ടി​​​ലും
ക​ഴി​​​ഞ്ഞ​ ​ദി​​​വ​സം​ ​ആ​ല​പ്പു​ഴ​ ​സൗ​ത്ത് ​പൊ​ലീ​സ് ​എ​ത്തി​​​യി​​​രു​ന്നു.​ ​ത​റ​വാ​ട്ടി​​​ൽ​ ​പി​താ​വി​​​ന്റെ​ ​ഇ​ള​യ​ ​സ​ഹോ​ദ​ര​നും​ ​മു​ത്ത​ശി​​​യും​ ​മാ​ത്ര​മാ​ണ് ​താ​മ​സം.​ ​വാ​ട​ക​ ​വീ​ട് ​അ​ട​ഞ്ഞു​ ​കി​​​ട​ക്കു​ക​യാ​ണ്.​കു​ട്ടി​​​യു​ടെ​ ​പി​​​താ​വ് ​അ​ന്യ
സം​സ്ഥാ​ന​ങ്ങ​ളി​​​ൽ​ ​നി​​​ന്ന് ​വാ​ഹ​ന​ങ്ങ​ൾ​ ​കൊ​ണ്ടു​വ​ന്ന് ​വി​​​ൽ​ക്കാ​റു​ണ്ട്.

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ​ ​നി​യ​മ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കും

ആ​ല​പ്പു​ഴ​:​ ​ആ​ല​പ്പു​ഴ​യി​ൽ​ ​ന​ട​ന്ന​ ​പോ​പ്പു​ല​ർ​ഫ്ര​ണ്ട് ​റാ​ലി​യു​മാ​യി​ ​എ​സ്.​ഡി.​പി.​ഐ​യ്ക്ക് ​ബ​ന്ധ​മി​ല്ലെ​ന്നും​ ​പാ​ർ​ട്ടി​ക്കെ​തി​രെ​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​ഉ​ന്ന​യി​ക്കു​ന്ന​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നെ​തി​രെ​ ​നി​യ​മ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​മെ​ന്നും​ ​എ​സ്.​ഡി.​പി.​ഐ​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​റോ​യി​ ​അ​റ​യ്ക്ക​ൽ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.​ ​തൃ​ക്കാ​ക്ക​ര​യി​ൽ​ ​ജ​യി​ക്കാ​ൻ​ ​എ​ന്തും​ ​പ​റ​യു​ന്ന​ ​അ​വ​സ്ഥ​യി​ലാ​ണ് ​മു​ഖ്യ​മ​ന്ത്രി.​ ​സാ​മു​ദാ​യി​ക​ധ്രു​വീ​ക​ര​ണ​ത്തി​നാ​യി​ ​എ​സ്.​ഡി.​പി.​ഐ​യെ​ ​വ​ലി​ച്ചി​ഴ​യ്ക്കു​ക​യാ​ണ്.​ ​പോ​പ്പു​ല​ർ​ഫ്ര​ണ്ട് ​റാ​ലി​യി​ലെ​ ​മു​ദ്രാ​വാ​ക്യം​ ​വി​ളി​യെ​ ​പാ​ർ​ട്ടി​ ​അ​നു​കൂ​ലി​ക്കു​ന്നി​ല്ലെ​ന്നും​ ​റോ​യി​ ​അ​റ​യ്ക്ക​ൽ​ ​പ​റ​ഞ്ഞു.