vertus

കൊച്ചി: രൂപകല്പനയിലും പെർഫോമൻസിലും ഫീച്ചറുകളിലും ഒട്ടേറെ മികവുകളുമായി ഫോക്‌സ്‌വാഗന്റെ പുത്തൻ പ്രീമിയം മിഡ്-സൈഡ് സെഡാൻ വെർട്യൂസ് ജൂൺ 9ന് വിപണിയിലെത്തും. കമ്പനിയുടെ ഇന്ത്യ 2.0 പ്രൊജക്‌ടിന് കീഴിൽ എം.ക്യു.ബി എ.ഒ ഐ.എൻ പ്ളാറ്റ്‌ഫോമിലാണ് നിർമ്മാണമെന്ന് ഫോക്‌സ്‌വാഗൻ ബ്രാൻഡ് ഡയറക്‌ടർ ആശിഷ് ഗുപ്ത പറഞ്ഞു.

ഉയർന്ന നിർമ്മാണനിലവാരം,​ മികവുറ്റ സുരക്ഷ,​ ഫൺ ടു ഡ്രൈവ് ആശയങ്ങളിലൂന്നുന്ന വെർട്യൂസ്,​ ശ്രേണിയിലെ ഏറ്റവും വലിയ മോഡലാണ്. വിശാലമാണ് അകത്തളം. 521 ലിറ്റർ ബൂട്ട്‌സ്‌പേസുണ്ട്. 20.32 സെന്റീമീറ്റർ ഡിജിറ്റൽ കോക്ക്പിറ്റ്,​ 25.65 സെ.മീ ടച്ച്സ്ക്രീൻ ഇൻഫോടെയ്‌ൻമെന്റ്,​ കീലെസ് എൻട്രി/എൻജിൻ സ്‌റ്റാർട്ട്,​ ഇലക്‌ട്രിക് സൺറൂഫ്,​ മികച്ച സ്പീക്കറുകൾ,​ വയ‌ർലെസ് മൊബൈൽ ചാർജിംഗ്,​ 40ലേറെ സുരക്ഷാഫീച്ചറുകൾ തുടങ്ങിയ മികവുകളുണ്ട്.

1.5 ലിറ്റർ ടി.എസ്.ഐ ഇ.വി.ഒ.,​ 1.0 ലിറ്റർ ടി.എസ്.ഐ പെട്രോൾ എൻജിനുകളാണുള്ളത്. 6-സ്പീഡ് മാനുവൽ/ഓട്ടോ,​ 7-സ്പീഡ് ഡി.എസ്.ജി ട്രാൻസ്മിഷൻ ഓപ്‌ഷനുകളുണ്ട്. 190 കിലോമീറ്ററാണ് ടോപ്‌സ്പീഡ്. 0-100 കിലോമീറ്റർ വേഗം 9 സെക്കൻഡിൽ കൈവരിക്കും. വെർട്യൂസ് വൈൽഡ് ചെറിറെഡ്,​ കാർബൺ സ്‌റ്റീൽ ഗ്രേ,​ റിഫ്ളക്‌സ് സിൽവർ,​ കുർക്കുമ യെല്ലോ,​ കാൻഡി വൈറ്റ്,​ റൈസിംഗ് ബ്ലൂ നിറഭേദങ്ങളിൽ ലഭിക്കും.