അങ്കമാലി: മദ്ധ്യപ്രദേശിൽ നടന്ന എം.എം.എ (മിക്സഡ് മാർഷ്യൽ ആർട്സ്) ജൂനിയർ വിഭാഗം മത്സരത്തിൽ വെള്ളി മെഡൽ നേടിയ കുറുമശ്ശേരി പ്ലാക്കൽ ജോജിയുടെ മകൾ നീവസ് മരിയയെ ഡി.വൈ.എഫ്.ഐ പാറക്കടവ് മേഖലാ കമ്മിറ്റി അനുമോദിച്ചു. ഡി.വൈ.എഫ്.ഐ അങ്കമാലി ബ്ലോക്ക്‌ പ്രസിഡന്റ് റോജിസ് മുണ്ടപ്ലാക്കൽ മെമെന്റോ നൽകി. അനീഷ് വർഗീസ്, മാനുവൽ കുര്യാക്കോസ്, ദിജിൻ ദിവാകരൻ, യദു ബാലചന്ദ്രൻ, മനു ബാബു, രേഷ്മ ശിവൻ, ടി.ആർ മിഥുൻ,ജിതിൻ കൃഷ്ണകുമാർ, ടി.ഡി അനന്തു, മെബിൻ എന്നിവർ പങ്കെടുത്തു