cial

നെടുമ്പാശേരി: കൊച്ചി വിമാനത്താവളം സന്ദർശിച്ച് ആലുവ ഉപജില്ലയിലെ ഭിന്നശേഷി വിദ്യാർത്ഥികൾ. ഐ.സി.എ.ഐ., ലയൺസ് ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു സന്ദർശനം. വിമാനത്താവള ഉദ്യോഗസ്ഥർ കുട്ടികളുടെ സംഘത്തെ സ്വീകരിച്ചു.

ആലുവയിൽ നടന്ന ത്രിദിന സഹവാസ ക്യാമ്പിന്റെ ഭാഗമായായിരുന്നു സന്ദർശനം. ലയൺസ് ജില്ലാ ഗവർണർ വി.സി. തോമസ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ട്രഷറർ സി.ജെ. ജെയിംസ്, സെക്രട്ടറിമാരായ ജോസ് മഞ്ഞളി, ഡോ.ആസ്റ്റിൻ പയസ്, ബ്ലോക്ക് കോ-ഓർഡിനേറ്റർ ആർ.എസ്. സോണിയ, കെ.എൽ. ജ്യോതി, പി. ജോർജ്, ടി.കെ. വിജയരാജ്, എം.എം. ഷംസുദ്ദീൻ, ടോണി ഫ്രാൻസിസ്, വിപിൻ എന്നിവർ പങ്കെടുത്തു.

വിമാനത്താവള സന്ദർശനത്തിന് ശേഷം സിനിമയും കണ്ടു. ക്യാമ്പിൽ സിനിമാ താരങ്ങൾ, സാങ്കേതിക വിദഗ്ദ്ധർ, സാംസ്‌കാരിക പ്രവർത്തകർ, പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്. സമഗ്ര ശിക്ഷാ കേരള എറണാകുളം ജില്ല, ആലുവ ബി.ആർ.സി പരിധിയിലെ വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.